Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honour

Kottayam

പ്ര​ഫ. ഒ.​ ലൂ​ക്കോ​സ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ആ​ദ​ര​വും സ്വീ​ക​ര​ണ​വും

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി​യു​ടെ മു​ന്‍ എം​എ​ല്‍​എ പ്ര​ഫ. ഒ. ​ലൂ​ക്കോ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ്ര​ഫ. ഒ. ​ലൂ​ക്കോ​സ് എ​ക്‌​സ് എം​എ​ല്‍​എ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് ആ​ദ​ര​വും സ്വീ​ക​ര​ണ​വും ന​ല്‍​കി. ക​ടു​ത്തു​രു​ത്തി എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഒ.​ ലൂ​ക്കോ​സി​ന്‌റെ ഭാ​ര്യ ഏ​ല​മ്മ ലൂ​ക്കോ​സ്, മ​ക​ന്‍ രാ​ജു ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ജെ. അ​ഗ​സ്തി നി​ര്‍​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, തോ​മ​സ് ക​ണ്ണ​ന്ത​റ, ജോ​സ്‌​മോ​ന്‍ മാ​ളി​യേ​ക്ക​ല്‍, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ജോ​സ​ഫ്, ജേ​ക്ക​ബ് വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ക​ടു​ത്തു​രു​ത്തി​യു​ടെ വി​ക​സ​ന​ത്തി​ലും സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ലും പ്ര​ഫ. ഒ.​ ലൂ​ക്കോ​സ് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്തി​ക്കൊണ്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up